‘എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ നടിമാരോട് മാത്രം ചോദിക്കുന്നത്’ അമ്മ വേഷത്തിന്റെ പേരില്‍ നടിമാരെ വേട്ടയാടുന്നതിനെതിരെ അമലാ പോള്‍

അമ്മവേഷത്തിന്റെ പേരില്‍ നടിമാരെ മാത്രം വേട്ടയാടുന്നതിനെതിരെ പൊട്ടിത്തെറിച്ച് നടി അമലാ പോള്‍. പുതിയ ചിത്രം ഭാസ്‌കര്‍ ഒരു റാസ്‌കലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി പൊട്ടിത്തെറിച്ചത്. ഭാസ്‌കര്‍ ഒരു റാസ്‌കലിലെ അമ്മ വേഷം നടി എന്ന നിലയില്‍ കരിയറിനെ ദോഷകരമായി ബാധിക്കില്ലേ എന്ന ചോദ്യമാണ് അമലയെ പ്രകോപിപ്പിച്ചത്.

‘എന്തു കൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ നടിമാരോടു മാത്രം ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, എന്റെ സഹതാരം അരവിന്ദ് സാമി ഇതേ ചിത്രത്തില്‍ ഈ രണ്ടു കുട്ടികളുടെ പിതാവിന്റെ വേഷമല്ലേ ചെയ്യുന്നത് എന്തു കൊണ്ടാണ് അദ്ദേഹത്തിന്റെ നേര്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നു വരാത്തത്. സൂര്യ പസങ്കയില്‍ രണ്ടു കുട്ടികളുടെ അച്ഛനായി വേഷമിട്ടു. അതു പോലെ തന്നെ വിജയ് സേതുപതിയും.

ഇതൊരു സിനിമ മാത്രമാണ്, അതായത് ഒരു കലാരൂപം ആ രീതിയില്‍ നോക്കുമ്പോള്‍ ഈ ചോദ്യം തന്നെ അപ്രസക്തമാണ്. എന്തിനാണ് നടിമാരെ മാത്രം വേട്ടയാടുന്നത്.’ അമലപോള്‍ പറഞ്ഞു. ഭാസ്‌കര്‍ ഒരു റാസ്‌കലില്‍ രണ്ടു കുട്ടികളുടെ അമ്മയുടെ വേഷമാണ് അമലപോളിന്.

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ഒരു റാസ്‌ക്കല്‍ മമ്മൂട്ടിയും നയന്‍താരയും പ്രധാനവേഷങ്ങളിലെത്തിയ ഭാസ്‌കര്‍ ദ റാസ്‌ക്കലിന്റെ തമിഴ് പതിപ്പാണ്. സിദ്ദിഖ് തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബേബി നൈനിക, മാസ്റ്റര്‍ രാഘവന്‍, സിദ്ദിഖ് (നടന്‍), സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

pathram desk 1:
Related Post
Leave a Comment