ദിലീപിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസുമായി ലിബേര്‍ട്ടി ബഷീര്‍; നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം ഒരു ദേശീയ മാധ്യമത്തിലൂടെ മാപ്പു പറയണം

കൊച്ചി: നടന്‍ ദിലീപിനെതിരെ മാനനഷ്ട കേസുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലിബേര്‍ട്ടി ബഷീര്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ താന്‍ തെറ്റായ പ്രചരണം നടത്തി എന്നു ദിലീപ് പ്രചരിപ്പിക്കുകയാണ് എന്ന് ലിബേര്‍ട്ടി ബഷിര്‍ ആരോപിക്കുന്നു.

ആരോപണങ്ങള്‍ പിന്‍വലിച്ച് ദിലീപ് മാപ്പ് പറയണം. അല്ലാത്തപക്ഷം 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ലിബേര്‍ട്ടി ബഷീര്‍ ദിലീപിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം ഒരു ദേശീയ മാധ്യമത്തിലൂടെ മാപ്പു പറയണം. അല്ലാത്ത പക്ഷം മാനനഷ്ട കേസുമായി മുന്നോട്ട് പോകും എന്നും നോട്ടീസില്‍ പറയുന്നു.

pathram desk 1:
Leave a Comment