ലാലേട്ടന്റെയും പ്രണവിന്റേയും ചിത്രം ഒരേ ദിവസം റിലീസ് വന്നാല്‍ ആദ്യം ആരുടെ പടം കാണും?,അവതാരകന്റെ ചോദ്യത്തിന് സുചിത്രയുടെ മറുപടി (വീഡിയോ)

കൊച്ചി:പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ അരങ്ങേറ്റ ചിത്രമായ ആദിയുടെ 100 ദിനാഘോഷം കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടക്കുകയുണ്ടായി. മോഹന്‍ലാല്‍, ആദിയുടെ സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍, പ്രണവ് മോഹന്‍ലാല്‍, പ്രണവിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍, സംവിധായകന്‍ ജോഷി എന്നിങ്ങനെ ധാരാളം ആളുകള്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ വിജയ വേളയില്‍ മോഹന്‍ലാലും, സുചിത്ര മോഹന്‍ലാലും സംസാരിക്കുകയുണ്ടായി. അവതാരികയുടെയും അവതാരകന്റെയും പല വിധ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നതിനിടയില്‍ ഒരു ചോദ്യം ഇങ്ങനെ ആയിരുന്നു, ഒരേ ദിവസം ഭര്‍ത്താവിന്റെയും മകന്റെയും ചിത്രം റിലീസായല്‍ ആദ്യം ആരുടെ ചിത്രമായിരിക്കും കാണുകയെന്ന്. വളരെ രസകരമായ മറുപടിയാണ് സുചിത്ര നല്‍ികിയത്.

രണ്ടുപേരും ഒരേ ചിത്രത്തിലുണ്ടെങ്കില്‍ അത് മതി എന്നായിരുന്നു സുചിത്രയുടെ മറുപടി. മോഹന്‍ലാലിന്റെ ഭാര്യ എന്ന നിലയിലും, പ്രണവിന്റെ അമ്മ എന്ന നിലയിലും തനിക്ക് വളരെ അധികം അഭിമാനം ഉണ്ടെന്ന് സുചിത്ര വെളിപ്പെടുത്തുകയുണ്ടായി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ പ്രയത്നത്തിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉപഹാരം കൈമാറുന്ന ചടങ്ങും ഉണ്ടായിരുന്നു.

pathram desk 2:
Related Post
Leave a Comment