അമ്മ മഴവില്‍ ഷോയില്‍ മഞ്ജു വാര്യല്‍ പങ്കെടുക്കില്ല; കാരണം…

താരസംഘടന അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന അമ്മ മഴവില്‍ ഷോയില്‍ നടി മഞ്ജു വാര്യര്‍ എത്തിയേക്കില്ല. മെയ് 6ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരിപാടി. ഓസ്ട്രേലിയയില്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണു മഞ്ജു. മെല്‍ബണിലെ Twelve Apostles എന്ന സ്ഥലത്ത് എത്തിയ മഞ്ജു ആരാധകര്‍ക്കായി ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

‘കാതലര്‍ ദിനം’ എന്ന തമിഴ് ചിത്രത്തിലെ എ.ആര്‍.റഹ്മാന്‍ ഈണമിട്ട പ്രശസ്തമായ ഗാനം ‘എന്ന വിലൈ അഴകേ’ എന്ന ഗാനം ഇവിടെയാണ് ചിത്രീകരിച്ചത്. അതിന്റെ ഓര്‍മ്മയില്‍ ആ ഗാനവും ആലപിച്ചു മഞ്ജു വാര്യര്‍. അതിനൊപ്പം അവര്‍ കുറിച്ചതിങ്ങനെ. ‘പ്രകൃതി വരച്ചു വച്ച ഈ അഴകു കണ്ടാല്‍ മനസ്സ് താനെ ഉണരും അഴകില്‍ മുങ്ങിയ ആനന്ദം ‘കാതലര്‍ ദിന ‘ത്തിലെ ‘എന്ന വിലൈയഴകേ’ എന്ന മനോഹര ഗാനം ചിത്രീകരിച്ച ഓസ്ട്രേലിയയിലെ മെല്‍ബണിലെ Twelve Apostles…’

ഇത്തവണ ദിലീപും കാവ്യയും പരിപാടിയില്‍ പങ്കെടുക്കില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിയ സമയം അമ്മ സംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കപ്പെട്ടിരുന്നു.

അതേസമയം മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ടൊവിനോ, കാളിദാസ് തുടങ്ങിയ നിരവധി താരങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടും നൂറോളം കലാപരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment