നഴ്‌സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്‌റ്റേയില്ല; ഹൈക്കോടതി മാനേജുമെന്റുകളുടെ ഹര്‍ജി തള്ളി

കൊച്ചി: നഴ്‌സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വിജ്ഞാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്.

മാനേജ്‌മെന്റുകളുടെ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച കോടതി നഴ്‌സസ് അസോസിയേഷന്റെ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കും. ഈ കാലയളവില്‍ മാനേജ്‌മെന്റുകള്‍ക്കും നഴ്‌സസ് അസോസിയേഷനും സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment