കടല്‍ക്ഷോഭം തുടരുന്നു, ഏഴു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കും; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. കേരളത്തിന്റെ തീരങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുമെന്ന് ദേശീയ സമുദ്ര ഗവേണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അഞ്ച് മുതല്‍ ഏഴ് അടിവരെ ഉയരത്തില്‍ തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളിലാണ് ഭീമന്‍ തിരകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചു. തീരദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കടല്‍ക്ഷോഭം മൂലം തിരുവനന്തപുരം ശംഖുമുഖം ബീച്ചിലേക്ക് ആളുകള്‍ പ്രവേശിക്കുന്നതും നിരോധിച്ചു. ചൊവ്വാഴ്ച മൂന്നു മുതല്‍ രണ്ടു ദിവസത്തേക്കു പ്ര വേശനം വിലക്കിയാണു ജില്ലാ കളക്ടര്‍ ഉത്തറവിറക്കിയിരിക്കുന്നത്.

തീരത്തോടടുത്താണ് പ്രതിഭാസം കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. അതിനാല്‍ ബോട്ടുകള്‍ തീരത്തുനിന്നു കടലിലേക്കും, കടലില്‍നിന്നു തീരത്തേക്കും കൊ ണ്ടുപോകുന്നത് ഒഴിവാക്കണം. ബോട്ടുകള്‍ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാന്‍ അവ നങ്കൂരമിടുന്‌പോള്‍ നിശ്ചിത അകലം പാലിക്കണമെന്നും വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്നും നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment