തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ… വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ ‘കാളിയന്‍’ ആരാധകരെ അവേശം കൊള്ളിച്ച് പൃഥി

ആരാധകരെ ആവേശെ കൊള്ളിച്ച് പൃഥിരാജ്. ‘അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്പിച്ചോളൂ. പത്തുക്ക് ഒന്നോ നൂറുക്ക് ഒന്നോ. പക്ഷെ, തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ ‘കാളിയന്‍’ പൃഥിരാജ്
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാളിയന്‍. കാളിയനുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകളും പൃഥ്വിരാജിന്റെ നെടുനീളന്‍ ഡയലോഗുകളുമെല്ലാം സോഷ്യല്‍ മീഡിയക്ക് പ്രിയപ്പെട്ടവയായിരുന്നു. ഇപ്പോള്‍ കാളിയനിലെ ഹിറ്റായ ഡയലോഗ് സ്റ്റേജില്‍ പറഞ്ഞ് കൈയടി നേടിയിരിക്കുകയാണ് താരം.

സത്യരാജ് ചിത്രത്തില്‍ ഒരു ചരിത്ര പ്രാധാന്യമുള്ള വേഷം ചെയ്യുന്നുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ വേഷം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സത്യരാജിന്റേത് നെഗറ്റീവ് കഥാപാത്രമായിരിക്കില്ലെന്ന് മാത്രമാണ് സംവിധായകന്‍ പറഞ്ഞത്.

ബാഹുബലി പോലെ വിഷ്വല്‍ എഫക്ട്സിന് പ്രാധാന്യം നല്‍കിയല്ല സിനിമ ഒരുക്കുന്നതെന്നും സംവിധായകന്‍ എസ്. മഹേഷ് നേരത്തെ പറഞ്ഞിരുന്ന. റിയലിസ്റ്റിക്കായിട്ടാണ് സിനിമ ഒരുക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സില്‍ ഉള്‍പ്പെടെ വര്‍ക്ക് ചെയ്ത കൊറിയോഗ്രഫി ടീമുമായി തങ്ങള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന്‍ ശങ്കര്‍ എഹ്സാന്‍ ലോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഷജിത് കൊയേരിയാണ് സൗണ്ട് ഡിസൈനിംഗ് ചെയ്യുന്നത്.

pathram:
Leave a Comment