ഇതെന്തൊര് എക്‌സ്പ്രഷന്‍… വേഷം അതിലും തല്ലിപ്പൊളി, ഇനി മേലാല്‍ ആവര്‍ത്തിക്കരുത്; പ്രയാഗ മാര്‍ട്ടിനെ ട്രോളി കൊലവിളിച്ച് ട്രോളര്‍മാര്‍

ചുരിങ്ങിയ കാലംകൊണ്ട് മികച്ച അഭിനയം കാഴ്ചവെച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ഉണ്ണി മുകുന്ദന്‍ നായകനായ ഒറു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെയായിരിന്നു മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, രാമലീല എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ നടി ഡാന്‍സില്‍ അത്ര പോരെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു അവാര്‍ഡ് ചടങ്ങില്‍ പ്രയാഗ മാര്‍ട്ടിന്‍ ഡാന്‍സ് ചെയ്തിരുന്നു. ക്വീനിലെ പൊടിപാറണ, താന സേര്‍ന്ത കൂട്ടം സിനിമയിലെ സൊടക് മേലെ തുടങ്ങിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മിക്സഡ് പെര്‍ഫോമന്‍സ് ആണ് പ്രയാഗ നടത്തിയത്. എന്നാല്‍ നടിയുടെ ഡാന്‍സും ഓവര്‍ എക്സ്പ്രഷനും ഓവറായിപ്പോയെന്ന് ആരാധകര്‍ പറയുന്നു. നവരസങ്ങള്‍ക്കപ്പുറമാണ് നടിയുടെ ഭാവങ്ങള്‍. പാട്ടിന് ചേരാത്ത വൃത്തികെട്ട എക്സ്പ്രഷനും ഡാന്‍സിന് ചേരാത്ത കോസ്റ്റ്യൂമിനെയും കളിയാക്കി നിരവധിപ്പേര്‍ രംഗത്തെത്തി.

ഒരു ഡാന്‍സിലും ഇതുപോലെയുള്ള എക്സ്പ്രഷന്‍ കണ്ടിട്ടില്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും നടിയെ ആളുകള്‍ താക്കീത് ചെയ്തു. ഇവളുടെ ഡാന്‍സ് കാണുമ്പോഴാണ് എന്റെ ഡാന്‍സ് എത്രയോ ഭേദം എന്ന് തോന്നുവെന്ന് ഒരാള്‍ കുറിച്ചു. മലയാള സിനിമയില്‍ ഇത്രയും ദാരിദ്ര്യമാണോ എന്ന് ചോദിച്ചും ആളുകള്‍ എത്തിയിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment