ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവിശ്യപ്പെട്ട് മാതാപിതാക്കള്‍ സുപ്രിം കോടതിയില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവായ ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിനായി ശുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രിം കോടതിയില്‍. സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതിയുടെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് പിതാവ് സി.മുഹമ്മദ് സുപ്രിം കോടതിയെ സമീപിച്ചത്. ഇതിനായി ഹരജി ഫയല്‍ ചെയ്തു. പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകള്‍ നശിപ്പിക്കുപ്പെടും മുമ്പ് കേസ് അടിയന്തരമായി സി.ബി.ഐക്കു വിടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ സി.പി.എം നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. തുടര്‍ന്ന് മധ്യവേനലവധിക്കുശേഷം പരിഗണിക്കുന്നതിനായി മാറ്റി. എന്നാല്‍, ഒന്നാരമാസത്തെ അവധി അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം സുപ്രിം കോടതിയെ സമീപിച്ചത്.

pathram desk 2:
Leave a Comment