ഗപ്പിക്ക് ശേഷം റോഡ് മൂവിയുമായി ജോണ്‍പോള്‍,കൂട്ടിന് സൗബിനും:ആദ്യ പോസ്റ്റര്‍ പുറത്തിറക്കി ദുല്‍ഖര്‍

ഗപ്പി എന്ന ജനപ്രിയ ചിത്രത്തിനു ശേഷം അടുത്ത റോഡ്മൂവിയുമായി ജോണ്‍പോള്‍ ജോര്‍ജ്. രണ്ട് വര്‍ഷത്തോളമുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള അമ്പിളിയുമായി സംവിധായകന്‍ എത്തുന്നത്‌സൗബിന്‍ ഷാഹിറാണ് അമ്പിളി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നായകനായി എത്തുക. ദുല്‍ഖര്‍ സല്‍മാന്‍ വിഷുദിനത്തില്‍ അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം സൗബിന്‍ നായകനാകുന്ന സിനിമയാണ് അമ്പിളി.നസ്രിയാ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം ആദ്യമായി അരങ്ങേറുന്ന സിനിമയെന്ന പ്രത്യേകതയും അമ്പിളിക്കുണ്ട്. തന്‍വി റാം എന്ന പുതുമുഖനായികയെയും സിനിമ പരിചയപ്പെടുത്തുന്നുണ്ട്.ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് സംഗീത സംവിധായകന്‍.

pathram desk 2:
Related Post
Leave a Comment