ഈ.മ.യൗ കാര്യത്തില്‍ ഒരു തീരുമാനമാക്കി ആഷിഖ് അബു…..റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി:ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രം ഈ.മ.യൗ വിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ചിത്രത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തെ ആഷിഖ് അബുവിന്റെ പപ്പായ ഫിലിംസ് ഏറ്റെടുത്തതോടെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പപ്പായ ഫിലിംസ് ചിത്രത്തെ ഏറ്റെടുത്തതും റിലീസ് തിയതിയും പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് ആഷിക് അബുവും സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയും ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടു. 2017 ല്‍ പുറത്തിറങ്ങുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് റിലീസ് നീണ്ടുപോവുകയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംവിധായകന് ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു.

pathram desk 2:
Related Post
Leave a Comment