ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിനിടെ എച്ച്.ഐ.വി ബാധിച്ചെന്നു സംശയിച്ച കുട്ടി മരിച്ചു

ആലപ്പുഴ: തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിനിടെ എച്ച്ഐവി ബാധിച്ചെന്നു സംശിച്ച കുട്ടി മരിച്ചു. ആലപ്പുഴ സ്വദേശിയായ 9 വയസുകാരിയാണ് മരിച്ചത്.

രക്താര്‍ബുദ ബാധിതയായ പെണ്‍കുട്ടിയെ 2017 മാര്‍ച്ചിലാണ് ആര്‍സിസിയില്‍ ചികില്‍സയ്ക്ക് കൊണ്ടുവന്നത്. കടുത്ത പനിയെത്തുടര്‍ന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്ക് അര്‍ബുദരോഗം ഉണ്ടെന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ചപ്പോള്‍ പ്രവേശിപ്പിച്ച ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രക്താര്‍ബുദം സ്ഥിരീകരിച്ചു.

എച്ച്‌ഐവി ബാധിച്ചത് ആര്‍സിസിയിലെ ചികിത്സാപ്പിഴവു മൂലമല്ലെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.ശ്രീകുമാരി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആര്‍സിസി നടത്തിയ ആഭ്യന്തര അന്വേഷണത്തിലും സ്ഥാപനത്തിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.

pathram desk 1:
Leave a Comment