കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലുടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഇന്ന്

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഇന്ന് നടക്കും. വെള്ളിയാഴ്ചയാണ് ജെയ്റ്റ്ലിയെ ഡല്‍ഹി എംയിസില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ശസ്ത്രക്രിയ നടക്കുമെന്നായിരുന്നു നേരത്ത അറിയിച്ചത്. എന്നാല്‍ ഒരു ദിവസം ഒബ്സര്‍വേഷനില്‍ വെച്ച ശേഷം മാത്രമേ ശസ്ത്രക്രിയ നടത്താന്‍ സാധിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരിന്നു.

വൃക്ക തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ജെയ്റ്റ്ലി ഓഫീസിലെത്തിയിരുന്നില്ല. അസുഖബാധിതനായതിനെ തുടര്‍ന്ന് അടുത്താഴ്ച ലണ്ടനില്‍ നടക്കാനിരിക്കുന്ന പത്താമത് ഇന്ത്യ-യുകെ ഇക്കണോമിക്സ് ആന്റ് ഫിനാന്‍ഷ്യല്‍ ഡയലോഗില്‍ പങ്കെടുക്കാനുള്ള യാത്രയും ജെയ്റ്റ്ലി മാറ്റിവെച്ചിരുന്നു.

അപ്പോളോ ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ.സന്ദീപ് ഗുലെരിയ ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിക്കുന്നത്. ജെയ്റ്റ്ലിയുടെ കുടുംബസുഹൃത്തും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലെരിയയുടെ സഹോദരനുമാണ് ഡോ.സന്ദീപ് ഗുലെരിയ.

അതേസമയം ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മാസം വിശ്രമമാണ് ഡോക്ടര്‍ ജെയ്റ്റ്‌ലിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഇതോടെ താല്‍ക്കാലികമായി ധനവകുപ്പിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ ഏറ്റെടുത്തിരിക്കുകയാണ്. മറ്റ് മന്ത്രിമാരെ ഏല്‍പ്പിക്കേണ്ട എന്നാണ് പ്രധാനമന്ത്രിയുടെ തീരുമാനം.

pathram desk 1:
Leave a Comment