കൊല്ലത്ത് ബ്ലേഡ് ഉപയോഗിച്ച് യുവാവ് പതിനാറുകാരിയുടെ കഴുത്ത് മുറിച്ചു; യുവാവ് പിടിയില്‍, പ്രകോപനത്തിന് പിന്നിലെ കാരണം വ്യക്തമല്ല

കൊല്ലം: കൊല്ലത്ത് പതിനാറു വയസുകാരിയെ യുവാവ് ബ്ലേഡ് വച്ചു കഴുത്തില്‍ മുറിവേല്‍പ്പിച്ചതായി പരാതി. 24 കാരനായ യുവാവ് വീടിനു പിന്‍ഭാഗത്തു കൂടി കയറി പെണ്‍കുട്ടിയെ അക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ വീട്ടുകാരും നാട്ടുകാരും യുവാവിനെ പിടികൂടി. ഇന്നലെ വൈകിട്ട് നാലിനാണു സംഭവം.

പ്രകോപനത്തിനു കാരണമെന്താണെന്നു വ്യക്തമായിട്ടില്ല. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കഴുത്തില്‍ നാലു സ്റ്റിച്ചുണ്ട്. യുവാവിനെതിരെ കേസെടുത്ത് ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

pathram desk 1:
Leave a Comment