തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള ബില്ല് പാസാക്കിയതിനെതിരേ മുതിര്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത്. നിയമസഭയില്‍ ഐകകണ്ഠ്യേനയാണ് ബില്ല് പാസാക്കിയത്. എന്നാല്‍, ഇത്തരമൊരു ബില്ല് പാസാക്കാന്‍ പാടില്ലായിരുന്നുവെന്നും ഇത് ഏറെ ദഃഖകരമായ കാര്യമാണെന്നും ആന്റണി പറഞ്ഞു.
ചരിത്രപരമായ ഒരു പാട് നിയമങ്ങള്‍ പാസാക്കിയ മുഹൂര്‍ത്തങ്ങളുണ്ട് കേരള നിയമസഭയ്ക്കുള്ളത്. പ്രവേശനത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികളെ സഹായിക്കാന്‍ മറ്റു മാര്‍ഗങ്ങളായിരുന്നു തേടേണ്ടിയിരുന്നതെന്നും ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ ബില്ല് ഭാഗ്യം കൊണ്ടാണ് സുപ്രിം കോടതി സ്റ്റേ ചെയ്തതെന്നും മാനേജ്മെന്റുകളുടെ കള്ളക്കളി അവസാനിപ്പിക്കാന്‍ ഭരണ-പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടതെന്നും എ.കെ ആന്റണി പറഞ്ഞു.
Leave a Comment