അണ്ണാ ഡി.എം.കെ പെരുമാറുന്നത് കേന്ദ്രത്തിന്റെ സേവകരായി; കാവേരി പ്രക്ഷോഭത്തില്‍ വിമര്‍ശനവുമായി കമല്‍ ഹാസന്‍

ചെന്നൈ: കാവേരി പ്രക്ഷോഭത്തില്‍ അണ്ണാ ഡിഎംകെയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. അണ്ണാ ഡിഎംകെ പെരുമാറുന്നതെന്ന് കേന്ദ്രത്തിന്റെ സേവകരായാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

നിരാഹാര സമരം കൊണ്ടോ പ്രതിഷേധങ്ങള്‍ കൊണ്ടോ കേന്ദ്ര നിലപാടില്‍ മാറ്റമുണ്ടാകില്ല. നിരാഹാര സമരത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. കാവേരി നദീജല വിനിയോഗ ബോര്‍ഡ് ഉടന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആറാഴ്ചക്കകം ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്നാട്ടില്‍ പ്രക്ഷോഭങ്ങള്‍ കനക്കുന്നത്.

pathram desk 1:
Related Post
Leave a Comment