ദിലീപ് ഒരു വലിയ സ്റ്റാര്‍ ആകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു, വികാഭരിതനായി ലാല്‍ ജോസ് (വീഡിയോ)

കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചില്‍ പഴയകാലം ഓര്‍ത്തെടുത്ത് ലാല്‍ ജോസ്. അസിസ്റ്റന്റ് ഡയറക്ടേര്‍സ് ആയി ഒരുമുറി പങ്കുവച്ചിരുന്ന കാലത്തും അവന്‍ നടനാകുമെന്ന് ആദ്യം സ്വപ്നം കണ്ടത് ഞാനാണ്. അവനെ കണ്ടാല്‍ ആര്‍ക്കും ആഗ്രഹിക്കാന്‍ തോന്നാത്ത കാലത്ത് അവനൊരു നായകനാകണമെന്നും വലിയ സ്റ്റാര്‍ ആകണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തു. സൂപ്പര്‍ഹിറ്റുകള്‍ കിട്ടി. പക്ഷേ ഈ സിനിമ ഓടിയേ തീരൂ. അവനെ ഒരു സൂപ്പര്‍താരമായി ഇപ്പോഴാണ് കാണുന്നത്. വളരെ അഭിമാനം തോന്നുന്നു.’

‘രതീഷുമായി ഇരുപത് വര്‍ഷത്തെ ബന്ധമുണ്ട്. സുഹൃത്തുക്കള്‍ എന്ന് പറയാന്‍ പറ്റില്ല, സഹോദരനെന്നേ പറയൂ. രതീഷിന്റെ വലിയ ദിവസം വരുകയാണ്. അവനുള്ളതിനേക്കാള്‍ ചങ്കിടിപ്പിലാണ് ഞാന്‍ നില്‍ക്കുന്നത്.’ലാല്‍ ജോസ് പറഞ്ഞു.

pathram desk 2:
Leave a Comment