കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു; അന്ത്യം ഇന്ന് പുലര്‍ച്ചെ പൊന്‍കുന്നത്ത്

കോട്ടയം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു. 76 വയസായിരുന്നു. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.

രോഗബാധിതനായി ചികിത്സയിലായിരുന്നു. നര്‍മ്മത്തിന്റെ മോമ്പൊടി ചേര്‍ത്ത കാര്‍ട്ടൂണുകളിലൂടെ ജനപ്രിയനായി. നര്‍മലേഖനങ്ങളുടെ സമാഹാരമായ ‘ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം’ കഴിഞ്ഞ ദിവസമാണ് അദ്ദേഹം പുറത്തിറക്കിയത്.

1963 ല്‍ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സില്‍(എച്ച്.എം.ടി) ജോലിയില്‍ പ്രവേശിച്ച നാഥന്‍ 30 വര്‍ഷത്തെ സേവനത്തിന് ശേഷം 1993ല്‍ സ്വയം വിരമിക്കുകയായിരുന്നു. കേരള ലളിതകലാ അക്കാദമി പുരസ്‌കാരം, കാര്‍ട്ടൂണിസ്റ്റ് കെ.എസ്.പിള്ള പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ക്ക് അര്‍ഹനായി.

നര്‍മ്മലേഖനങ്ങളുടെ മൂന്ന സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ സെക്രട്ടറി ആയിരുന്നു.

സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കോട്ടയം പള്ളിക്കത്തോടിനു സമീപം ഉള്ള മുക്കാലി സാഗരിക (മുഴയനാല്‍) വീട്ടുവളപ്പില്‍. ഗീത സോമനാണ് ഭാര്യ. മക്കള്‍: കവിത, രഞ്ജിത് സോമന്‍. മരുമക്കള്‍: മധു, വീണ.

pathram desk 1:
Related Post
Leave a Comment