‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ ഇടവേളയ്ക്ക് ശേഷം അച്ഛനും മകനും ഒരുമിച്ചെത്തുന്ന അരവിന്ദന്റെ അതിഥികളുടെ ടീസര്‍ പുറത്ത് (വീഡിയോ)

കൊച്ചി: ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒരുമിച്ചെത്തുന്ന അരവിന്ദന്റെ അതിഥികളുടെ ടീസര്‍ പുറത്തിറങ്ങി. എം മോഹനന്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് ശ്രീനിവാസന്‍ വേഷമിടുന്നത്. ശ്രീനിവാസന്‍, ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

24*7 നിലെ നായികയായ നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പതിയാറ എന്റര്‍ടെയിന്മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സലീംകുമാര്‍, ഷമ്മി തിലകന്‍, ദേവന്‍, ബിജുക്കുട്ടന്‍, നിയാസ് ബക്കര്‍, സുബീഷ് സുധി, കെപിഎസി ലളിത, സ്നേഹ ശ്രീകുമാര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

രചന രാജേഷ് രാഘവന്‍, ക്യാമറ സ്വരൂപ് ഫിലിപ്പ്, സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിങ് രഞ്ജന്‍ എബ്രാഹം,ആര്‍ട്ട് നിമേഷ് താനൂര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്. പി ആര്‍ ഒ എ എസ് ദിനേശ്.

pathram desk 1:
Related Post
Leave a Comment