ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ആരംഭിച്ചതാണ് യോഗ പരിശീലനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കല്‍. യോഗ പഠിക്കേണ്ടതിന്റെയും പ്രചരിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതില്‍ മുന്‍പന്തിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം യോഗാ അധ്യാപകനായാല്‍ എങ്ങനെയുണ്ടാവുമെന്ന് രസകരമായി പറഞ്ഞുവയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. മോദി ത്രികോണാസനം പരിശീലിപ്പിക്കുന്നതിന്റെ 3ഡി വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അദ്ദേഹം തന്നെയാണ് മന്‍ കി ബാത്തില്‍ ഈ വീഡിയോയെക്കുറിച്ച് പറഞ്ഞത്. ഞാനൊരു യോഗാ അധ്യാപകനല്ല. പക്ഷേ, ആരൊക്കെയോ ചിലര്‍ ചേര്‍ന്ന് അവരുടെ സര്‍ഗസൃഷ്ടി ഉപയോഗിച്ച് എന്നെ അധ്യാപകനാക്കിയിരിക്കുകയാണ്. ആ 3 ഡി വീഡിയോ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ന്നാണ് വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടത്. ആരാണ് വീഡിയോ നിര്‍മ്മിച്ചതെന്നും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Leave a Comment