ലാലേട്ടന്റെ ചിത്രം നീരാളിയുടെ റിലീസ് പ്രഖ്യാപിച്ചു

കൊച്ചി: മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളി മെയ് മാസത്തില്‍ എത്തും.ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകളാന് ഇപ്പോള്‍ നടക്കുന്നത്.മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ സാജു തോമസാണ്. സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ഗ്രാഫിക്‌സ് ആകും നീരാളിയില്‍ ഉണ്ടാവുക.

അതേസമയം ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്‌സാകും ചിത്രത്തിലെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഇന്ത്യയിലെ മുന്നിര ഗ്രാഫിക്‌സ് കമ്പനികളില്‍ ഒന്നായ ആഫ്റ്റര്‍ ആണ് നീരാളിയുടെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഏറ്റെടുത്തത്. ഒരു ട്രാവല്‍ സ്റ്റോറിയായ നീരാളി അഡ്വെഞ്ചര്‍ ത്രില്ലറാണെന്ന് സംവിധായകന്‍ അജോയ് വര്‍മ്മ പറഞ്ഞിരുന്നു.

pathram desk 2:
Related Post
Leave a Comment