ചാര്‍ജിലിട്ട് സംസാരിക്കുന്നതിനിടെ സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു

ഭുവനേശ്വര്‍: ചാര്‍ജിലിട്ട് സംസാരിക്കുന്നതിനിടെ സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു. ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം.

ഫോണ്‍ പൊട്ടിത്തെറിച്ച് മാരകമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സൂഹൃത്തിനോട് സംസാരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പെണ്‍കുട്ടിയുടെ കൈ, നെഞ്ച്, കാല്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഗുരുതരമായി പൊള്ളലേറ്റിരിന്നു. ഉടന്‍ തന്നെ അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയുമായിരിന്നു.

നോക്കിയ മോഡലിലുള്ള സ്മാര്‍ട്ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്. ബാറ്ററി പെട്ടെന്ന് തീര്‍ന്നു പോകുന്ന ഹാന്‍ഡ്സെറ്റായിരുന്നു പെണ്‍കുട്ടി ഉപയോഗിച്ചിരിക്കുന്നത്. ഇതിനാലാണ് ചാര്‍ജിലിട്ട് ഫോണ്‍ വിളിച്ചതെന്നും സഹോദരന്‍ പറഞ്ഞു.

എന്നാല്‍ ഇത് വ്യാജ ഫോണ്‍ ആണെന്നും സംശയമുണ്ട്. മുന്‍നിര ബ്രാന്‍ഡുകളുടെ പേരില്‍ ചൈനയില്‍ നിന്ന് നിരവധി ഫോണുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നുണ്ട്. ഇത്തരം ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതും നിത്യസംഭവമാണ്.

pathram desk 1:
Related Post
Leave a Comment