സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തെറ്റായാലും ശരിയായാലും കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോടതിക്ക് നിയമപരമായി ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കോടതിക്ക് അത് പരിശോധിക്കാം.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയിലെത്തിയതാണ്. നിയമസഭയ്ക്കുമാത്രമേ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാനാവൂ. റിപ്പോര്‍ട്ട് തെറ്റായാലും ശരിയായാലും കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും തുടര്‍നടപടികള്‍ തടയണമെന്നും ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കി ഹരജിയില്‍ വാദം കേള്‍ക്കവേയാണ് സര്‍ക്കാര്‍ തങ്ങളുടെ നയം വ്യക്തമാക്കിയത്. അവധി ദിവസമായ ഇന്ന് ഹൈക്കോടതി ഇന്ന് പ്രത്യേകം വാദം കേള്‍ക്കുകയായിരുന്നു.

pathram desk 2:
Leave a Comment