ബാഹുബലിയും ദേവസേനയും തമ്മിലുള്ള കെമസ്ട്രി ജീവിതത്തില്‍ ഉണ്ടാകണമെന്നില്ല; വിവാഹം അതിന്റെ സമയത്ത് നടക്കുമെന്ന് അനുഷ്‌ക

അനുഷ്‌കയും പ്രഭാസും എന്ന് വിവാഹിതരാകും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നതിനിടെ വീണ്ടും വിഷയത്തില്‍ പ്രതികരണവുമായി അനുഷ്‌ക. ബാഹുബലിയും ദേവസേനയും തമ്മിലുള്ള കെമസ്ട്രി ജീവിതത്തിലും ഉണ്ടാകണമെന്നില്ല. ഞാനും പ്രഭാസും വളരെ നല്ല സുഹൃത്തുക്കളാണ്. ഒരിക്കലും തമ്മില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അനുഷ്‌ക പറഞ്ഞു.

വിവാഹത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്നും തന്നെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന ഒരാളുമായി മാത്രമേ വിവാഹം ചെയ്യുകയുള്ളുവെന്നും അനുഷ്‌ക പറഞ്ഞു. ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ ഇരുപതാമത്തെ വയസ്സുമുതല്‍ കേള്‍ക്കുന്നതാണ് വിവാഹത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍.

എന്നാല്‍ അങ്ങനെ നിര്‍ബന്ധം പിടിച്ച ചെയ്യേണ്ടകാര്യമല്ല വിവാഹമെന്നും അത് അതിന്റെ സമയത്ത് നടക്കുമെന്നാണ് അനുഷ്‌കയുടെ അഭിപ്രായം. അതേസമയം ഈ വര്‍ഷം തന്നെ ആരാധകരുടെ ബാഹുബലി പ്രഭാസ് വിവാഹിതനാകുമെന്ന് അദ്ദേഹത്തിന്റെ അമ്മാവന്‍ കൃഷ്ണ രാജു പറഞ്ഞിരുന്നു.

pathram desk 1:
Related Post
Leave a Comment