എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനം ‘ഏക് ദോ തീന്‍’…. വീണ്ടുമെത്തുന്നു… ഇത്തവണ മാധുരി ഇല്ല, പകരം….

മുംബൈ: മാധുരി ദീക്ഷിതിന്റെ എക്കാലത്തെയും ഹിറ്റ് ഐറ്റം നമ്പര്‍ ‘ഏക് ദോ തീന്‍’ വീണ്ടും എത്തുന്നു. 1998ല്‍ ഇറങ്ങിയ ‘തേസാബ്’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് ‘ഏക് ദോ തീന്‍’… ‘ബാഗി 2’ വിലൂടെയാണ് ഗാനം ഒരിക്കല്‍ കൂടി തരംഗമാകാനെത്തുന്നത്. ജാക്വലിന്‍ ഫെര്‍ണാണ്ടസിലൂടെയാണ് പാട്ട് വീണ്ടുമെത്തുന്നത്. ഗാനത്തിന്റെ ടീസര്‍ ജാക്വലിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ടൈഗര്‍ ഷിറോഫും ദിഷാ പടാനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പഴയ പാട്ടിന്റെ അതേ സൗണ്ട് ട്രാക്കാണ് പുതിയ ഏക് ദോ തീനിലും ഉപയോഗിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അഹമ്മദ് ഖാനാണ്. പല പാട്ടുകളും ഹിന്ദിയില്‍ പുനരവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പലതും പഴയതിന്റെ വില കളയുന്ന തരത്തിലുള്ളതാണെന്ന വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോള്‍ ഏക് ദോ തീന്‍ വരുമ്പോള്‍ എന്താവും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

pathram:
Leave a Comment