‘കാളിദാസന്റെ പൂമരത്തിന്റെ ആദ്യ പകുതി ഞാന്‍ കണ്ടതേയില്ല’, അമ്മ പാര്‍വതി

കൊച്ചി: പൂമരത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെ പ്രതികരണവുമായി നടന്‍ കാളിദാസ് ജയറാമും പാര്‍വതിയും. ഭയങ്കര ഇമോഷണലാണെന്നും ഇനി ആരാധകര്‍ പറയട്ടെയെന്നുമായിരുന്നു കാളിദാസിന്റെ പ്രതികരണം.ഏറെ സന്തോഷമുണ്ടെന്നും വളരെ ഇമോഷണലായി ചെയ്ത സിനിമയാണെന്നും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും സംവിധായകന്‍ എബ്രിഡ് ഷൈന്‍ പ്രതികരിച്ചു.

പാര്‍വതിയുടെ വാക്കുകള്‍

‘കണ്ണന്റെ ആദ്യത്തെ സിനിമയെന്നല്ല, അവന്‍ പ്രീ കെഡിയിലൊക്കെ സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്. ഞാന്‍ മാറി നിന്ന് കരയുകയായിരിക്കും.. സിനിമയുടെ ആദ്യ പകുതി ഞാന്‍ കണ്ടതേയില്ല. ഭയങ്കര ഇമോഷണലായിരുന്നു. എക്സലന്റ് മൂവിയാണ്. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.”

pathram desk 2:
Related Post
Leave a Comment