ഫോട്ടോ ദുരുപയോഗം ചെയ്തു; നിര്‍മ്മാതാവിനെതിരെ പരാതിയുമായി നടി

ഹൈദരാബാദ്: ഫോട്ടോ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് തെലുങ്ക് നിര്‍മാതാവിനെതിരെ പരാതിയുമായി നടി പ്രിയാമണി. നേരത്തെ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം നടി പിന്‍മാറിയ ചിത്രത്തിനായി നിര്‍മാതാവ് പ്രിയാമണിയുടെ ചിത്രം ഉപയോഗിക്കുകയായിരുന്നു. അംഗുലിക എന്ന ചിത്രത്തില്‍ പ്രിയാമണി അഭിനയിച്ച് തുടങ്ങുകയും എന്നാല്‍ പിന്മാറുകയും ചെയ്തിരിന്നു.

പിന്നീട് മറ്റൊരു നടിയെ വെച്ച് ചിത്രം പൂര്‍ത്തിയാക്കി. അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. എന്നാല്‍ ടീസറില്‍ പോലും തന്റെ രംഗങ്ങളുണ്ടെന്നാണ് പ്രിയാമണി പറയുന്നത്. താന്‍ ആ ചിത്രത്തിന്റെ ഭാഗമല്ലാതിരുന്നിട്ടുപോലും ചിത്രങ്ങള്‍ പ്രമോഷനായി ഉപയോഗിക്കുന്നു. തനിക്ക് നഷ്ടപരിഹാരം കിട്ടിയേ തീരൂ എന്ന് പ്രിയാമണി പറയുന്നു. മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനിലാണ് പ്രിയാമണി പരാതി നല്‍കിയത്.

pathram desk 1:
Leave a Comment