ഇറ്റലിയില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി; നഗരത്തില്‍ നിന്ന് 23,000 പേരെ ഒഴിപ്പിച്ചു

റോം: ഇറ്റലിയിലെ ഫനോ നഗരത്തില്‍ നിന്ന് രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ നിന്ന് 23,000 പേരെ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ നിര്‍മാണ മേഖലയില്‍ നിന്നാണ് 226 കിലോഗ്രാം തൂക്കം വരുന്ന ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കുന്നതിനായാണ് നഗരത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്.

ബോംബ് കണ്ടെത്തിയ സ്ഥലത്തിന്റെ 1,800 മീറ്റര്‍ ചുറ്റളവിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചശേഷം ബോംബ് നിര്‍വീര്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. സുരക്ഷയുടെ ഭാഗമായി ആയിരത്തോളം പൊലീസുകാരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. മര്‍ച്ചെ മേഖലയിലുള്ള തീരദേശ നഗരമായ ഫനോയില്‍ 60,000-ആണ് ജനസംഖ്യ.

pathram desk 1:
Related Post
Leave a Comment