കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഫോണ്‍രേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് നല്‍കും.
യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ മുഖ്യപ്രതി ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.അതേ സമയം ദിലീപടക്കം എല്ലാ പ്രതികളോടം വിചാരണ തുടങ്ങുമ്പോള്‍ ഹാജരാകാന്‍ കോടതി ആവിശ്യപ്പെട്ടിരുന്നു.
Leave a Comment