മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച മുന്‍ കാമുകിയുമൊത്തുള്ള നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; വീഡിയോ എഡിറ്റര്‍ പിടിയില്‍

കിളിമാനൂര്‍: മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. സിനിമാ സീരിയല്‍ വീഡിയോ എഡിറ്റര്‍ പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍വീട്ടില്‍ എം അനീഷ് മോഹന്‍ദാസ്(30) ആണ് അറസ്റ്റിലായത്. പ്രതിയും യുവതിയും നേരത്തേ പ്രണയത്തിലായിരുന്നു. നിയമ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

പ്രണയകാലത്തെ സ്വകാര്യ നിമിഷങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും അകലുകയും മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തന്റെ സുഹൃത്തുക്കള്‍, യുവതിയുടെ പ്രതിശ്രുത വരന്‍, ബന്ധുക്കള്‍ എന്നിവരുടെ ഫോണിലേയ്ക്ക് യുവതിയുടെ നഗ്നചിത്രങ്ങള്‍ അയയ്ക്കുകയായിരുന്നു.

വരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പ്രതിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും അടങ്ങിയ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ പോലീസ് കണ്ടെടുത്തു.

pathram desk 1:
Related Post
Leave a Comment