മലപ്പുറം: ബി.ജെ.പിക്കെതിരായ സമരത്തില്‍ ഇടതുപക്ഷത്തിന് കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തു നടക്കുന്ന സി.പി.ഐ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷവും ജനാധിപത്യവാദികളും കോണ്‍ഗ്രസ്സിനെ കൈവിട്ട അവസ്ഥയാണിന്ന്.
ബി.ജെ.പിയെ വളര്‍ത്തിയത് കോണ്‍ഗ്രസ്സിന്റെ നയങ്ങളാണ്. കോണ്‍ഗ്രസ്സിനൊപ്പം എന്ന സഖ്യം കഴിയില്ല. കാരണം മുന്‍കാല അനുഭവങ്ങളും അതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം സെമിനാറില്‍ പറഞ്ഞു. യു.പിയിലെയും ബിഹാറിലെയും കോണ്‍ഗ്രസ് സഖ്യങ്ങളുടെ അവസ്ഥ നാം കണ്ടതാണ്. വിവിധ വിഭാഗങ്ങളുടെ പിന്തുണയുണ്ടായിട്ടും ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് ജയിക്കാന്‍ സാധിച്ചില്ല. ഏച്ചുകെട്ടിയുള്ള സഖ്യങ്ങള്‍ ഇടതുപക്ഷത്തിന് ചേരില്ല. ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ബദല്‍ നയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Leave a Comment