പി.എന്‍.ബി വായ്പാ തട്ടിപ്പ്: ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന്‌ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും; ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാന്‍ സാധിക്കില്ലെന്ന് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനോട് വ്യക്തമാക്കി. പാസ്‌പോര്‍ട്ട് മരവിപ്പിച്ചിരിക്കുന്നു എന്ന കാരണം ഉന്നയിച്ചാണ്ബ എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സിന് മറുപടിയായി ഇക്കാര്യം ഇരുവരും അറിയിച്ചത്. ചോക്‌സിയുടെ അഭിഭാഷകന്‍ സഞ്ജയ് അബോട്ട് സമന്‍സിന് മറുപടി നല്‍കിയ വിവരം സ്ഥിരീകരിച്ചു.

നീരവ് മോദിയും മെഹുല്‍ ചോക്‌സിയും സ്വയം ഹാജരാകില്ലെന്ന് ഉറപ്പായതോടെ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കാന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. ഇതുവരെ മൂന്നു സമന്‍സുകളാണ് ഇരുവര്‍ക്കും അയച്ചത്. ജനുവരി ഒന്നിന് ഇന്ത്യ വിട്ട മോദി, അമേരിക്കയിലാണ് ഇപ്പോള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. അവിടെ മോദിയുടെ താമസസ്ഥലം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍.

pathram desk 1:
Leave a Comment