കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ ഇനിമുതല്‍ സസ്പെന്‍ഷന്‍

തിരുവനന്തപുരം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു വിലക്കി കെഎസ്ആര്‍ടിസി എംഡിയുടെ സര്‍ക്കുലര്‍. കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്‌പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഉടന്‍ സര്‍വീസില്‍നിന്നു നീക്കുമെന്നും സസ്‌പെന്‍ഡ് ചെയ്യുമെന്നും എംഡി സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. കോട്ടയം -കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് മൊബൈല്‍ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അലക്ഷ്യമായി വണ്ടിയോടിച്ചത്. യാത്രക്കാരിലൊരാള്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടു. ഇതേതുടര്‍ന്ന് ആരോപിതനായ ഡ്രൈവറെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.

pathram desk 2:
Leave a Comment