ഇനി എവിടെയും മദ്യശാലകള്‍ തുറക്കാം, എല്ലാം സംസ്ഥാന സര്‍ക്കാരിന്റ കൈയ്യില്‍

ന്യൂഡല്‍ഹി: പാതയോരങ്ങളിലെ മദ്യശാലകള്‍ക്കുള്ള നിരോധന നിയന്ത്രണത്തില്‍ തീരുമാനം സംസ്ഥാന സര്‍ക്കാരിന് വിട്ട് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിയന്ത്രണ ഉത്തരവ് ഭേദഗതി ചെയ്തത്.

പട്ടണം എന്നു സര്‍ക്കാര്‍ തീരുമാനിക്കുന്ന സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കാം. പഞ്ചായത്ത് പരിധിയിലെ ഇളവുസംബന്ധിച്ചും സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സുപ്രിം കോടതി പറഞ്ഞു. ബാറുകള്‍ അനുവദിക്കുന്നതിന് നേരത്തെ മുന്‍സിപ്പല്‍ പരിധിയില്‍ കോടതി ഇളവ് നല്‍കിയിരുന്നു.

pathram desk 2:
Leave a Comment