അര്‍ത്തുങ്കല്‍ പള്ളി വിഷയത്തില്‍ ടി.ജി മോഹന്‍ദാസ് കുടുങ്ങും, കോടതി നിരീക്ഷണങ്ങള്‍ ഇങ്ങനെ

കൊച്ചി: അര്‍ത്തുങ്കല്‍ ബസലിക്ക ശിവക്ഷേത്രമായിരുന്നെന്ന വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്ന ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. അര്‍ത്തുങ്കല്‍ പൊലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി നിര്‍ദേശം നല്‍കി.

അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്ന ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റാണ് വിവാദമായത്. എ.ഐ.വൈ.എഫ്ആലപ്പുഴ ജില്ലാ സെക്രട്ടറി ജിസ്മോനാണ് ഇതിനെതിരെ അര്‍ത്തുങ്കല്‍ പൊലീസിന് പരാതി നല്‍കിയത്. ഈ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ടി.ജി മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിച്ചത്.

പള്ളിയെക്കുറിച്ച് അപഖ്യാതി ഉണ്ടാക്കത്തക്ക രീതിയിലും, വിശ്വാസികളായ ക്രൈസ്തവ സമൂഹത്തിന് മനസില്‍ ആഴമേറിയ മുറിവുണ്ടാക്കുന്നതിനും ഹിന്ദുമത വിശ്വാസികളും ക്രൈസ്തവരും തമ്മില്‍ സംഘര്‍ഷവും സ്പര്‍ദ്ധയും ഉണ്ടാക്കണമെന്നുള്ള ദുരുദ്ദേശത്തോടുകൂടി നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തിലെ ജനങ്ങളുടെയും അവരുടെ ആരാധനാ കേന്ദ്രത്തെയും കുറിച്ചുള്ള ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിശ്വസങ്ങള്‍ തകര്‍ക്കുന്നതിനു വേണ്ടി മനപൂര്‍വ്വം കരുതിക്കൂട്ടി ചെയ്തിട്ടുള്ളതാണ്’ എന്നാരോപിച്ചാണ് ജിസ്മോന്‍ പരാതി നല്‍കിയത്.

pathram desk 2:
Leave a Comment