‘മാണിക്യ മലരായ പൂവി’ ഇന്ന് സുപ്രീം കോടതിയില്‍!!! പ്രിയ വാര്യറുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ‘മാണിക്യ മലരായ പൂവി’ ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും നായിക പ്രിയ വാര്യറും സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

40 വര്‍ഷമായി കേരളത്തിലെ മുസ്ലിംകള്‍ നെഞ്ചേറ്റിയ ഗാനമാണിത്. ഈ ഗാനം മതവികാരം വ്രണപ്പെടുത്തുന്നില്ല. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് പ്രിയാ വാര്യര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗാനത്തിനെതിരെ കേസ് എടുക്കരുതെന്നു മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഹൈദരാബാദിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാട്ടിനെതിരെ മഹാരാഷ്ട്രയിലും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment