ടൊവിനോയുടെ നായികയായി ഈ അമ്മച്ചിയെ മാത്രമേ കിട്ടിയുള്ളോ… പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ഗൗതം മേനോന്റെ വീഡിയോ ആല്‍ബത്തിലെ നായിക പരിഹസിച്ച് സോഷ്യല്‍ മീഡിയ

പ്രണയദിനത്തില്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ തമിഴ് വീഡിയോ ആല്‍ബം സൂപ്പര്‍ഹിറ്റായിരുന്നു. ടൊവിനോ തോമസ്, നടിയും അവതാരകയുമായ ദിവ്യദര്‍ശിനി (ഡിഡി) എന്നിവരാണ് അഭിനയിച്ചത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രണയമാണ് വീഡിയോയില്‍ അവതരിപ്പിച്ചത്. മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് ഈണമിട്ട് പാടിയത് കാര്‍ത്തിക് ആയിരുന്നു.

പാട്ടിന് മികച്ച പ്രതികരണം ലഭിച്ചെങ്കിലും നായികയായെത്തിയ ദിവ്യദര്‍ശിനിയെ നിരവധിപ്പേര്‍ വിമര്‍ശിച്ചിരുന്നു. ടൊവിനോയ്ക്ക് ജോഡിയായി ഡിഡി സെറ്റാകുന്നില്ലെന്നാണ് ചിലരുടെ വാദം. ഓവര്‍ ആക്ടിങ് കാരണം വീഡിയോ രണ്ട് തവണ കാണാന്‍ പോലും കഴിയില്ലെന്ന് ചിലര്‍ പരിഹസിച്ചു. അമ്മച്ചിയുടെ പ്രായത്തിലുള്ള ഡിഡി വിണ്ണൈതാണ്ടി വരുവായ സിനിമയിലെ ജെസ്സിയാകാന്‍ ശ്രമിച്ചെങ്കിലും വര്‍ക്കൗട്ട് ആയില്ലെന്ന് ആളുകള്‍ കളിയാക്കി.

പടുകിളവന്മാര്‍ ചെറുപ്പക്കാരികളായ പെണ്ണുങ്ങളോടൊപ്പം പ്രണയഗാനത്തില്‍ അഭിനയിക്കാമെങ്കില്‍ എന്തുകൊണ്ട് ഡിഡിക്ക് ആയിക്കൂടാ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. വിവാഹിതയായെന്ന് കരുതി സ്ത്രീകളെ ഒതുക്കി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും നടിയെ പിന്തുണച്ചവര്‍ പറയുന്നു.

pathram desk 1:
Leave a Comment