‘ഇഷ്ടത്തിന് ഒരര്‍ഥമേ ഉള്ളോ? ‘കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്… അമ്മ അഭിനയിച്ച രംഗം ഷെയര്‍ ചെയ്ത് വാലന്റൈന്‍സ് ഡേ ആശംസിച്ച് കാളിദാസ്

കാമൂകീ കാമുകന്‍മാര്‍ പരസ്പരം പ്രണോയോപഹാരങ്ങള്‍ കൈമാറിയും ചിലര്‍ പ്രണയം തുറന്നുപറഞ്ഞും വാലന്റൈന്‍സ് ഡേആഘോഷിക്കുമ്പോള്‍ നടന്‍ കാളിദാസ് ജയറാമിന് ഈ ദിവസം പങ്കുവെക്കാനുള്ള സന്ദേശം അല്പം വ്യത്യസ്തമാണ്. സ്വന്തം അമ്മ പാര്‍വതി അഭിനയിച്ച ഒരു സിനിമയിലെ രംഗം ഷെയര്‍ ചെയ്തുകൊണ്ടാണ് കാളിദാസ് വാലന്റൈന്‍സ് ഡേ ആശംസ നേര്‍ന്ന കാളിദാസ് പ്രണയ ദിനത്തില്‍ കാമുകന്‍മാര്‍ക്ക് ഒരു വ്യത്യസ്ത സന്ദേശം നല്‍കുന്നത്.

പ്രിയദര്‍ശന്റെ അക്കരെയക്കരെയക്കരെയില്‍ അമ്മ പാര്‍വതിയും ശ്രീനിവാസനും അഭിനയിച്ച ഒരു രംഗമാണ് കാളിദാസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

‘ഇഷ്ടത്തിന് ഒരര്‍ഥമേ ഉള്ളോ? ഒരു സഹോദരനെ പോലെ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടു എന്നല്ലാതെ.. ‘എന്നായിരുന്നു പാര്‍വതി അവതരിപ്പിച്ച സേതുലക്ഷ്മിയുടെ ഡയലോഗ്.

ഇതോടെ ശ്രീനിവാസന്‍ അഭിനയിച്ച കോണ്‍സ്റ്റബിള്‍ വിജയന്‍ ഇതിന് കൊടുക്കുന്നത് ഒരു മറുപടിയാണ് രസകരം. ‘കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു- എന്ന ഡയലോഗ് എക്കാലത്തേയും ഹിറ്റ് ഡയലോഗുകളില്‍ ഒന്നും ആയിരുന്നു.

ഹാപ്പി വാലന്റൈസ് ഡേ എന്ന ഹാഷ്ടാഗില്‍ ഈ സീനാണ് കാളിദാസ് ഷെയര്‍ ചെയ്തത്. ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് ഹിറ്റാവുകയും ചെയ്തു.

pathram desk 1:
Leave a Comment