‘ഇത്തിക്കരപ്പക്കി’യാകാന്‍ ലാലേട്ടന്‍ എത്തി… കേക്ക് മുറിച്ച് സ്വീകരിച്ച് കായംകുളം കൊച്ചുണ്ണി!!!

നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ബിഗ്ബജറ്റ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ അഭിനയിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമുയര്‍ന്നു കഴിഞ്ഞു.

വ്യത്യസ്തമായ ഗെറ്റപ്പിലാകും മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നും, ചിത്രത്തില്‍ അദ്ദേഹത്തിന് ആക്ഷന്‍ രംഗങ്ങള്‍ അടക്കമുള്ളവയുണ്ടെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയിരുന്നു. ഒടുവില്‍ മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ ജോയിന്‍ ചെയ്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്.

ചിത്രത്തിനായി 15 ദിവസത്തെ കാള്‍ഷീറ്റാണ് മോഹന്‍ലാല്‍ നല്‍കിയിട്ടുള്ളത്. മോഹന്‍ലാലും നിവിന്‍പോളിയും തിരശ്ശീലയില്‍ ഒരുമിക്കുന്നതിന്റെ ആകാംഷയിലാണ് ഇരുവരുടെയും ആരാധകര്‍. കേക്ക് മുറിച്ച് നിവിന്‍ പോളി ലാലേട്ടനും, ലാലേട്ടന്‍ നിവിന്‍ പോളിക്കും നല്‍കുന്ന ഫോട്ടോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment