എന്നെ എങ്ങനെ ബലാത്സംഗം ചെയ്യുമെന്ന് വിശദീകരിച്ച 20കാരന്‍ എന്റെ സൈസ് ചോദിക്കാനും മടിച്ചില്ല… കസബ വിവാദത്തെ തുടര്‍ന്നുണ്ടായ കാര്യങ്ങളെ കുറിച്ച് മനസ് തുറന്ന് നടി പാര്‍വ്വതി

കസബ വിവാദത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് ഉറക്കെ പറഞ്ഞ് വീണ്ടും നടി പാര്‍വ്വതി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു പാര്‍വതി വിവാദത്തിനു ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചു മനസു തുറക്കുന്നത്. കസബ വിവാദത്തിനു ശേഷം അതിഭീകരമായ മെസേജുകളാണ് തനിക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു 20 വയസുകാരന്‍ അയച്ച മെസേജില്‍ എന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്നു വിശദീകരിച്ചിരുന്നു. എന്റെ സൈസ് ചോദിക്കാനും അവന്‍ മടിച്ചില്ലെന്ന് പാര്‍വതി പറയുന്നു.


പാര്‍വതിയുടെ വാക്കുകള്‍:

കസബ വിവാദത്തിനുശേഷം അതിഭീകരമായ മെസേജുകളാണ് സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച് കൊണ്ടിരുന്നത്. ഒരു ഇരുപത് വയസുകാരന്‍ അയച്ച മെസ്സേജ് എന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്ന് വിശദീകരിക്കുന്നതായിരുന്നു. പീഡിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടി എന്റെ സൈസ് പോലും ചോദിക്കാന്‍ അവന് മടിയുണ്ടായില്ല. അവനെപ്പോലെയുള്ള എത്ര യുവാക്കള്‍ നമുക്ക് ചുറ്റുമുണ്ടാകും. ഈ ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നവര്‍.

കസബയ്ക്കെതിരേ നിലപാടെടുത്തതിന് മമ്മൂട്ടിയോടു മാപ്പു പറയാന്‍ പലരും ആവശ്യപ്പെട്ടു. മാപ്പ് പറയുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. സിനിമ എന്നെ സംബന്ധിച്ച് വളരെ പ്രാധാന്യം ഉള്ളതാണ്. സിനിമയില്‍ നിന്നും ഞാന്‍ ഏറെ ധൈര്യം നേടിയെടുത്തിട്ടുണ്ട്. രാഷ്ട്രീയപരമായും സാമൂഹ്യപരമായും വളരെ സ്വാധീനമുണ്ട് സിനിമയ്ക്ക്. എന്റെ സിനിമ ജനങ്ങളിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്തുണയ്ക്കുന്നു. അക്കാര്യത്തില്‍ എനിക്ക് നന്ദിയുണ്ട്. അതല്ലാതെ ഞാനെന്ന വ്യക്തിയെ ജനങ്ങള്‍ ഇഷ്ടപ്പെടുകയോ മഹത്വവല്‍ക്കരിക്കുകയോ ആഘോഷിക്കുകയോ ചെയ്യേണ്ടതില്ല.

pathram desk 1:
Related Post
Leave a Comment