സുരേട്ടാ… പെട്രോള്‍ വില വര്‍ധനയെ കുറിച്ച് രണ്ടുവരി കവിത ചൊല്ലാമോ? കുരീപ്പുഴയെ അധിക്ഷേപിച്ച കെ സുരേന്ദ്രന് പൊങ്കായിട്ട് ടോളര്‍മാര്‍!!

കൊച്ചി: കൊല്ലം അഞ്ചലില്‍ ആര്‍.എസ്.എസ് ആക്രമണത്തിന് ഇരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് കവിത എഴുതിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ ടോളര്‍മാരുടെ പൊങ്കാല. പ്രശസ്തനാവാനും പുസ്തകങ്ങള്‍ വിറ്റുപോകാനും വേണ്ടി ആര്‍.എസ്.എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുരീപ്പുഴയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കെ. സുരേന്ദ്രന്‍ ഫേയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ഈ പോസ്റ്റിട്ട് മണിക്കൂറകള്‍ക്കകം അടുത്ത ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സുരേന്ദ്രന്‍ രംഗത്തെത്തിയിരിന്നു. സംഘപരിവാരങ്ങളുടെ അക്ഷരാഭ്യാസങ്ങളെ കളിയാക്കിയാണ് ഇപ്പോള്‍ ട്രോളന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. സുരേന്ദ്രന്‍ എന്തുപറഞ്ഞാലും അതില്‍ ട്രോളന്‍മാര്‍ തമാശ കണ്ടെത്തുന്നത് പതിവാണ്. ഇത്തവണ സുരേന്ദ്രനെഴുതിയ കവിതയാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

pathram desk 1:
Leave a Comment