ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്, വിമാനത്താവളത്തില്‍ തടഞ്ഞു

ന്യൂഡല്‍ഹി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്. ജാസ് ടൂറിസം കമ്പനി നല്‍കിയ ചെക്ക് തട്ടിപ്പ് കേസിലാണ് ബിനോയിക്ക് കോടതി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ബിനോയിയെ വിമാനത്താവളത്തില്‍ തടഞ്ഞു. വിലക്ക് നീങ്ങാതെ ഇനി ബിനോയിക്ക് രാജ്യത്തിന് പുറത്ത് കടക്കാനാകൂ.

ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് ജാസ് കമ്പനി ഈ മാസം ഒന്നിന് കോടതിയെ സമീപിക്കുകയായിരുന്നു. ജാസ് കമ്പനി ദുബായി കോടതിയില്‍ നല്‍കിയ സിവില്‍ കേസിലാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതര്‍ ബിനോയിയെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു.

നേരത്തെ ബിനോയിക്ക് ദുബായില്‍ യാതൊരു കേസുമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയിരുന്നു. ബിനോയിക്ക് ദുബായി പൊലീസ് നല്‍കിയ ക്ലീന്‍ ചിറ്റ് സിപിഎം നേതൃത്വം പ്രസിദ്ധീകരിച്ചിരുന്നു. ബിനോയിക്ക് ദുബായി പൊലീസ് നല്‍കിയ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണിച്ചിരുന്നു.

pathram desk 2:
Leave a Comment