പത്തനാപുരത്ത് മൂന്നുവയസുകാരിയെ പീഡിപ്പിച്ച ബന്ധുവായ പതിനേഴുകാരന്‍ പിടിയില്‍!! പീഡനം നടത്തിയത് കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ സമയത്ത്

കൊല്ലം: കൊട്ടാരക്കര പത്തനാപുരത്ത് മൂന്ന് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ബന്ധുവായ 17 വയസ്സുകാരന്‍ പിടിയില്‍. അതിക്രമത്തില്‍ പരുക്കേറ്റ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബന്ധുവായ 17 വയസ്സുകാരന്‍ 2 ദിവസം മുന്‍പാണ് പെണ്‍കുഞ്ഞിനെ വീട്ടില്‍ എത്തിയത്. കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ സമയത്താണ് 17 വയസ്സുകാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരിന്നു.

കുളി കഴിഞ്ഞ് അമ്മ തിരിച്ച് വരുമ്പോള്‍ കുട്ടിയെ ഉപദ്രവിക്കുന്ന കാഴ്ചയാണ് കണ്ടത്. പിന്നാലെ 17കാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പിന്നീട് അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത 17 വയസ്സുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.

pathram desk 1:
Leave a Comment