‘ട്രെയിനിലെ സഹായാത്രികര്‍ എന്താലോചിച്ചു കൊണ്ടിരിക്കുകയായിരുന്നാവോ?’, സനുഷയെ സഹായിക്കാത്തവരെ പരിഹാസിച്ച് മഞ്ജിമ

കൊച്ചി: ട്രെയിന്‍ യാത്രക്കിടെ നടി സനുഷയോട് യാത്രക്കാരന്‍ മോശമായി പെരുമാറിയിട്ടും സഹായിക്കാതിരുന്ന സഹയാത്രികരെ പരിഹസിച്ച് നടി മഞ്ജിമ മോഹന്‍. ‘ട്രെയിനിലെ സഹായാത്രികര്‍ എന്താലോചിച്ചു കൊണ്ടിരിക്കുകയായിരുന്നാവോ?’ എന്നായിരുന്നു താരത്തിന്റെ ചോദ്യം
ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പരിഹാസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ അടുത്ത ബര്‍ത്തിലുണ്ടായിരുന്നയാള്‍ നടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കൈ പിടിച്ചുവച്ച് ബഹളമുണ്ടാക്കിയെങ്കിലും ട്രെയിനിലുള്ള ആരും സഹായത്തിയില്ലെന്ന് സനുഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ബുധനാഴ്ച രാത്രി മാവേലി എക്സ്പ്രസ്സിലായിരുന്നു നടിയെ അപമാനിക്കാന്‍ ശ്രമമുണ്ടായത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. തുടര്‍ന്ന് റെയില്‍വേ പൊലീസെത്തി തൃശ്ശൂര്‍ സ്റ്റേഷനില്‍ നിന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ട്രെയിനില്‍ ഉറങ്ങിക്കിടക്കവെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നാണ് പരാതി.

pathram desk 2:
Related Post
Leave a Comment