മണിരത്നം ചിത്രം ഫഹദ് ഫാസില്‍ ഉപേക്ഷിച്ചു, പ്രതിഫല തര്‍ക്കമാണ് കാരണമെന്ന് സൂചന

മണിരത്നം ചിത്രത്തില്‍നിന്ന് നടന്‍ ഫഹദ് ഫാസില്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. മണിരത്നം ചിത്രത്തില്‍ ഇതരഭാഷയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഫഹദും അഭിനയിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഫഹദ് ചിത്രത്തില്‍നിന്ന് പിന്മാറിയെന്ന വാര്‍ത്തയും വരുന്നത്.

പ്രതിഫലത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ഫഹദിന്റെ പിന്മാറ്റത്തിന് പിന്നില്‍ എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇത് സംബന്ധിച്ച ഔദ്യോഗികമായ പ്രതികരണങ്ങള്‍ ഒന്നും ലഭ്യമല്ല. തമിഴിലെ ഏതാനും സിനിമാ വെബ്സൈറ്റുകള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.പേരിടാത്ത ചിത്രമാണ് മണിരത്നത്തിന്റേത്. മണിരത്നം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു ഹൈദരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

pathram desk 2:
Related Post
Leave a Comment