ഐസക് അവതരിപ്പിച്ച ബജറ്റ് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ഒരു കടലാസ് സൗധമാണ്, സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രൂക്ഷവിമര്‍ശനം. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ഒരു കടലാസ് സൗധമാണെന്ന് ചെന്നിത്തല പറഞ്ഞു. ജിഎസ്ടി വന്നതോടെ നികുതികള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ അധികാരം നഷ്ടപ്പെട്ടിട്ടും തോമസ് ഐസക്ക് 950 കോടി രൂപയുടെ നികുതി ബാധ്യതകള്‍ തന്ത്രപരമായും നിര്‍ദാക്ഷിണ്യമായും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ചെന്നിത്തല തുറന്നടിച്ചു.

സാധാരണക്കാരും പാവപ്പെട്ടവരുമായ ബഹുഭൂരിപക്ഷം ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നികുതി ബാധ്യതകളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപെന്‍ഷനുകളില്‍ നിന്നും ആളുകളെ ഒഴിവാക്കാനായി വളഞ്ഞവഴിയിലൂടെ പുതിയ നിബന്ധനകള്‍ കൊണ്ട് വരികയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഓരോ വര്‍ഷവും പെന്‍ഷനില്‍ 100 രൂപ വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

pathram desk 2:
Leave a Comment