കാര്‍ഷിക മേഖല തളര്‍ച്ചയില്‍… കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മാര്‍ച്ച് മാസത്തിന് മുമ്പ് കൊടുത്തു തീര്‍ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖല തളര്‍ച്ചയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കൃഷിയും കര്‍ഷകരും വളരുന്നില്ലെന്ന് പറഞ്ഞ ധനമന്ത്രി ഗുണമേന്മയുള്ള വിത്തുകള്‍ ലഭ്യമാക്കുന്നതിന് 21 കോടിരൂപ അനുവദിക്കുമെന്നും വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി രൂപ മാറ്റിവയ്ക്കുമെന്നും അറിയിച്ചു. നാളികേര കൃഷിക്ക് 50 കോടി രൂപ മാറ്റി വയ്ക്കുമെന്നും മൂല്യവര്‍ധനയ്ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ അറിയിച്ചു.

സംസ്ഥാനത്ത് മുടങ്ങികിടക്കുന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍ മാര്‍ച്ച് മാസത്തിനു മുന്‍പ് കൊടുത്തു തീര്‍ക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. എന്നാല്‍, പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയെ സമഗ്ര പുനഃസംഘടനയിലൂടെ ലാഭത്തിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ശമ്പളവും പെന്‍ഷനും സ്വയം നല്‍കാന്‍ കെഎസ്ആര്‍ടിസിയെ പ്രാപ്തമാക്കുമെന്നും ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു.

കെഎസ്ആര്‍ടിസിയെ നവീകരിക്കുമെന്നും 3,500 കോടി രൂപയുടെ വായ്പ കെഎസ്ആര്‍ടിസിക്ക് ഉടന്‍ ലഭ്യമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

pathram desk 1:
Leave a Comment