മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ ട്രെയിനില്‍ പീഡനശ്രമം!! ഒരാള്‍ പിടിയില്‍, സംഭവം ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസില്‍

കൊച്ചി: മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ ട്രെയിനില്‍ യാത്രക്കിടെ പീഡനശ്രമം. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന താരത്തെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ കടന്നുപിടിക്കുകയായിരിന്നു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

pathram desk 1:
Leave a Comment