തിരുവനന്തപുരം: 31 ന് തുടങ്ങാനിരുന്ന സ്വകാര്യ സമരം മാറ്റിവെച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.വിദ്യാര്‍ഥികളുടേത് ഉള്‍പ്പെടെയുള്ള ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകള്‍ നാളെമുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങിയിരുന്നത്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്സും ഇന്‍ഷ്വറന്‍സ് പ്രീമിയവും പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചിരുന്നത്
- pathram desk 2 in BREAKING NEWSKeralaLATEST UPDATESMain sliderNEWS
31 ന് തുടങ്ങാനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു
Related Post
Leave a Comment