‘എനിക്ക് പകരം മോഹന്‍ലാല്‍ ആയിരുന്നേല്‍ ആകെ പ്രശ്‌നം ആയേനെ, മമ്മുക്ക വന്നപ്പോള്‍ മ്യൂസിക് ഇല്ല, മോഹലാലാല്‍ വന്നപ്പോള്‍ ഗംഭീര സ്വീകരണം’: നടി സീനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാള സിനിമയില്‍ സഹനടിയുടെ റോളില്‍ എന്നും തിളങ്ങുന്ന താരമാണ് സീനത്ത്. അമ്മ വേഷങ്ങളും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സീനത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച ഒരു കുറിപ്പ് വയറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ചാണ് സീനത്ത് പോസ്റ്റില്‍ പറയുന്നത്.

സീനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നലെ സംവിധായകന്‍ ലാലിന്റെ മോളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു.
ഇങ്ങിനെയുള്ള അവസരത്തിലല്ലേ എല്ലവരെയും ഒരുമിച്ചു കാണു. പക്ഷെ ഹാളിലേക്കുള്ള എന്റെ എന്‍ട്രി അവിടെയുള്ള എല്ലാവരെയും ഞെട്ടിച്ചു .. എന്നെയും .. നിങ്ങള്‍ പലതും തീരുമാനിക്കാന്‍ വരട്ടെ..
hotel crowne plaza യിൽ ആയിരുന്നു വിരുന്നു. ഞാൻ കാറിൽ നിന്നും ഇറങ്ങി.
hotel മുഴുവൻ ദീപങ്ങൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. നല്ല സംഗീതം കേൾക്കാം..ചുറ്റും ഒന്ന് കണ്ണോടിച്ചു അറിയുന്നവർ ആരെങ്കിലും ഉണ്ടോ ?ഇല്ല ആരേയും കാണുന്നില്ല.പെട്ടൊന്ന് റോസ് കളർ ഫ്രോക്ക് ധരിച്ച ഒരു പെൺകുട്ടി ഓടി വന്നു mam വരൂ അവൾ എന്നെ അകത്തേക്ക് ക്ഷണിച്ചു. കൈ മുന്നോട്ടു നീട്ടി നടക്കാൻ ആക്യം കാണിച്ചു. ഞാൻ പതുക്കെ നടക്കാൻ തുടങ്ങിയതും മറ്റൊരു വശത്തുനിന്നും ഒരു വയലിൻ വായിച്ചുകൊണ്ടു ഒരാൾ വന്നു. ഞാൻ കരുതി അയാൾ അവിടെ നിൽക്കുമെന്ന്… ഇല്ല അയാൾ ഞാൻ നടക്കുന്നത് അനുസരിച്ചു അയാൾ വായന തുടങ്ങി. അയാൾ മുന്നിലും ഞാൻ പിന്നിലും. ഞാൻ നടത്തം ഒന്ന് നിർത്തി തിരിഞ്ഞു നോക്കി ഇനി മമ്മുക്കയോ ലാലോ (മോഹൻലാൽ ) ഉണ്ടോ പിന്നിൽ അവർക്കുള്ള വരവേൽപ്പ് ആണോ ?ഇല്ലാ ആരും ഇല്ല. ഞാൻ വീണ്ടും നടന്നു. സ്‌റ്റേജിന്റെ അടുത്തെത്തിയപ്പോൾ എല്ലാവരും ഒന്നടങ്കം തിരിഞ്ഞു എന്നെ നോക്കുന്നു.
എനിക്കാണെങ്കിൽ ആകെ ചമ്മൽ.
മമ്മുക്കയും ഉണ്ട് സ്റ്റേജിൽ. മമ്മുക്കയുടെ മുഖത്തും ഒരു അന്താളിപ്പ്…മനസ്സിൽ തോന്നിക്കാണും ഞാൻ ഇവിടെ ഉണ്ടല്ലോ പിന്നെ ആർക്കാ ഇത്രയും വലീയ ഒരു സംഗീത അകമ്പടി സ്റ്റേജിൽ നിന്നും സിദ്ധിഖ്(സംവിധായകൻ )
സ്വതസിദ്ധമായ നർമത്തിൽ പൊതിഞ്ഞ ശൈലിയില്‍ അതാ വരുന്നു ഡയലോഗ്. ആഹാ സീനത്തിനായിരുന്നോ ഈ സംഗീതം ? ഉടനെ മനോജും മറ്റുള്ളവരും അത് ഏറ്റുപിടിച്ചു.. എന്റെ അവസ്ഥയോ തട്ടത്തിന്മറയത്തിലെ ഡയലോഗ് പോലെ.. എന്റെ സാറെ
ഒരു നിമിഷത്തേക്ക് ചുറ്റും ഉള്ളതൊന്നും കാണാത്തപോലെ എങ്ങിനെയോ പെണ്ണിനേയും ചെക്കനേയും ആശീർവദിച്ചു താഴെ ഇറങ്ങി ഞാൻ മറ്റുള്ളവരോട് ചോദിച്ചു എന്താ ശെരിക്കും സംഭവിച്ചത് ? അത് മറ്റൊന്നും അല്ല വയലിൻ വായിക്കുന്ന ആർട്ടിസ്റ്റ്നുള്ള എൻട്രി ആയിരുന്നു..
ആ ഫ്രോക്ധാരി സുന്ദരികുട്ട്യാ പണി പറ്റിച്ചേ. അവൾ ടൈമിംഗ് തെറ്റി എന്നെ അകത്തേക്ക് ക്ഷണിച്ചേ വീട്ടിലേക്കു മടങ്ങുമ്പോൾ കാറിൽ ഇരുന്നു ഞാൻ ഒരു തമാശയായി ഓർത്തു.
ഇതിപ്പോ ഞാൻ ആയത്കൊണ്ട് കുഴപ്പം ഇല്ല. എനിക്ക് പകരം മോഹൻലാൽ ആയിരുന്നേൽ ആകെ പ്രശ്നം ആയേനെ മമ്മുക്ക വന്നപ്പോൾ മ്യൂസിക് ഇല്ല മോഹലാലാൽ വന്നപ്പോൾ ഗംഭീര സ്വീകരണം സോഷ്യൽ മീഡിയ അത് തകർത്തേനെ.. നാന്സിയും ലാലും കുടുങ്ങും മമ്മുക്കയോട് ഇതെങ്ങിനെ പറഞ്ഞു മനസിലാക്കും ​

pathram desk 2:
Related Post
Leave a Comment